Friday 8 July 2011

ഇല പൊഴിയുമ്പോള്‍

ല പൊഴിയുമ്പോൾ നാ‍ം എന്താണു ചിന്തിക്കുക? വിസ്മൃതിയിലേക്ക് മറയുന്ന ഇലകളെക്കുറിച്ചോ അതോ കൊതിയോടെ പുറത്തേക്കു വരാൻ വെമ്പുന്ന തളിരിനെക്കുറിച്ചോ? ജീവന്റെ തുടിപ്പു തന്നെയാ‍ണു രണ്ടിലും. ഒന്നിൽ ജീവന്റെ ദുർബലശേഷിപ്പുകൾ നിശ്വാസമായി പിടയുമ്പൊൾ മറ്റൊന്നിൽ ജീവന്റെ പിറവി ഉദയസൂര്യനെപ്പോൽ തഴുകുന്നു. കൊഴിയുന്ന ഇലകൾക്ക് കാറ്റിനോടാണിഷ്ടം. കാറ്റ് നിലക്കുന്നില്ല. അതൊഴുകുകയാണ്. മലകളിൽ തട്ടി, പുഴകൾക്കു മേലേ, ഓരോ പൂവിനെയും പുല്ലിനെയും പുണർന്നു നീളുന്ന യാത്ര. ഇടക്കെവിടെയോ ആ ഒരു തലോടലിനായി മാത്രം കാത്തു നിന്നവർ കാണില്ലേ? അവരെ കാറ്റ് അറിയാതെ പോകുമോ? കടന്നുപോവുമ്പോൾ കൊഴിയുന്ന ഇലകളുടെ പിൻ വിളിയും കേൾക്കാതെ പോകുമോ?

9 comments:

  1. >> ഇല പൊഴിയുമ്പോൾ നാ‍ം എന്താണു ചിന്തിക്കുക? വിസ്മ്രുതിയിലേക്ക് മറയുന്ന ഇലകളെക്കുറിച്ചോ അതോ കൊതിയോടെ പുറത്തേക്കു വരാൻ വെമ്പുന്ന തളിരിനെക്കുറിച്ചോ? <<

    ഇതൊന്നുമല്ല മാഷേ. മുറ്റം വൃത്തികേടായല്ലോ എന്ന് പ്രാകും.

    (സാഹിത്യം വിട്ട് കാര്യത്തിലേക്ക് വാ ഭായീ)

    **

    ReplyDelete
  2. ജനന മരണങ്ങളെ ഇലകളിലേക്ക് ഉപമിച്ചത് ഇഷ്ട്ടപ്പെട്ടു ..ഇതൊരു നീണ്ട യാത്ര തന്നെയാണ്. .

    ReplyDelete
  3. ഇങ്ങനെ ഒരാ‍ൾ ഇവിടെ വന്നിരുന്നു!

    ReplyDelete
  4. ഞാൻ കണ്ടിരുന്നു. താങ്കളുടെ വിശ്വമാനവീയം വാ‍യിച്ചു. മീറ്റ് റിപ്പോർട്ടും. ഫോളോ ചെയ്തോളാം.

    ReplyDelete
  5. തഥാഗതന്റെ വിരല്‍തുമ്പില്‍ തൂങ്ങി യാത്ര ചെയ്യാന്‍ രസമാവും.....സസ്നേഹം

    ReplyDelete
  6. തഥാഗഥനെ മനസ്സിലായി. പക്ഷേ താങ്കൾ ഉദ്ദേശിച്ചതെന്താണെന്നു മനസ്സിലായില്ല. പറഞ്ഞു തരണം. ഞാൻ താങ്കളുടെ ബ്ലോഗ് വായിച്ചു. ഒരു യാത്രികൻ മനോഹരം. ചിത്രകലയെക്കുറിച്ചുള്ള ഒരു ആധികാരിക റഫറൻസ് പുസ്തകം പോലെയുണ്ട്. ചിത്രകാരനായ യാത്രികനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. സമയം കിട്ടുന്ന മുറക്ക് യാത്രാവിവരണവും ചിത്രലോകം പരിചയപ്പെടുത്തലും വയിചുകൊള്ളാം.

    ReplyDelete
  7. 'വിസ്മ്രുതി' വിസ്മൃതി എന്ന് തിരുത്തുമല്ലോ. (vismr^thi)
    അതു പോലെ ഈ വേഡ് വെരിഫിക്കേഷനും ഒഴിവാക്കൂ, കമന്റിടുവാൻ സൌകര്യമായിരിക്കും.

    ReplyDelete
  8. 'വിസ്മ്രുതി' വിസ്മൃതി എന്ന് തിരുത്തുമല്ലോ. (vismr^thi)
    അതു പോലെ ഈ വേഡ് വെരിഫിക്കേഷനും ഒഴിവാക്കൂ, കമന്റിടുവാൻ സൌകര്യമായിരിക്കും.

    ReplyDelete
  9. തിരുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾക്ക് നന്ദി. തുടർന്നും നിർദ്ദേശങ്ങൾ നൽകുമല്ലോ?

    ReplyDelete